
വർക്കല: ഗതാഗതവകുപ്പ് മന്ത്റിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ജെ. ഷൈനിന്റെ മാതാവും ശ്രീനിവാസപുരം വൃന്ദാവനിൽ പരേതനായ പി. ജനാർദ്ദനന്റെ (റിട്ട. തഹസിൽദാർ) ഭാര്യയുമായ ജി. രാധാദേവി (80) നിര്യാതയായി. വെട്ടൂർ കാട്ടുവിളയിൽ പരേതരായ സി.ജി. ഗംഗാധരന്റെയും മീനാക്ഷിയുടെയും മകളാണ്. മറ്റുമക്കൾ: ഷൈജു .ജെ (മാനേജർ, കെ.എസ്.എഫ്.ഇ, വർക്കല), ഷീബ.ജെ (ഹെഡ്മിസ്ട്രസ്, ജെ.എം.എൽ.പി.എസ്, പരമേശ്വരം). മരുമക്കൾ: ശ്രീകുമാർ.എൻ (റിട്ട. അസി.രജിസ്ട്രാർ, കേരള സർവകലാശാല), സിജി.ആർ (സെക്‌ഷൻ ഓഫീസർ, കേരള സർവകലാശാല), വിജി.ആർ (ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് വകുപ്പ്, വികാസ് ഭവൻ). സഞ്ചയനം: 16ന് രാവിലെ 8ന്.