കൊച്ചി: കാർഷികമേഖലയ്ക്കായി വിർച്വലായി നടക്കുന്ന അഗ്രി-ബിസിനസ് എക്സ്പോ 2020 ഒക്ടോബർ 15 മുതൽ 18 വരെ http://agriexpo.coevento.in എന്ന സെെറ്റിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൃഷി, പക്ഷി-മൃഗ പരിപാലനം, മത്സ്യക്കൃഷി, ക്ഷീരോത്പാദനം, ഭക്ഷ്യോത്പന സംസ്കരണം തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിൽ നിന്നുമുള്ള അമ്പതിലേറെ സ്ഥാപനങ്ങളും ബ്രാൻഡുകളും എക്സ്പോയിൽ അണിനിരക്കുമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോ ഡയറക്ടർ ജോസഫ് കുര്യാക്കോസ് പറഞ്ഞു.
കാർഷിക സംരംഭങ്ങൾ, യന്ത്രവത്കരണം, ഉത്പന്ന സംസ്കരണം, സാങ്കേതികവിദ്യ എന്നിവയിലാണ്എക്സ്പോയുടെ ഊന്നൽ. വിദേശത്തും ഇന്ത്യയിൽനിന്നുമുള്ള വലുതും ചെറുതുമായ സ്വകാര്യ സ്ഥാപനങ്ങൾക്ക് പുറമെ സംസ്ഥാന വ്യവസായവകുപ്പും മേളയിൽ പങ്കെടുക്കുന്നുണ്ട്. നാല് ദിവസത്തെ എക്സ്പോയിൽ 6500ലേറെ ബിസിനസ് സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ക്രൂസ് എക്സ്പോ ഡയറക്ടർ ജോസഫ് കുര്യാക്കോസ്, പ്രൊജക്ട് മാനേജർ മാർട്ടിൻ പി, കുഫോസ് മുൻ വെെസ് ചാൻസിലർ ഡോ. മധുസൂദനക്കുറുപ്പ് തുടങ്ങിയവർ വാർത്താസമേള്ളനത്തിൽ പങ്കെടുത്തു.