
കടയ്ക്കാവൂർ: ഇരുവൃക്കകളും തകരാറിലായ ആറ്റിങ്ങൽ ഇളമ്പ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സാബു (47) സുമനസുകളുടെ സഹായം തേടുന്നു. രണ്ട് മാസം മുൻപുണ്ടായ ഹൃദയാഘാതത്തെതുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുമ്പോഴാണ് സാബുവിന്റ രണ്ട് വൃക്കകളും ചുരുങ്ങി പ്രവർത്തനരഹിതമായി വരുന്ന വിവരം അറിയുന്നത്. ഇതോടെ ഓട്ടോ ഓടിക്കാനും കഴിയാതെയായി.
പലരിൽ നിന്നും കടം വാങ്ങിയും ചിലർ നൽകിയ സഹായങ്ങളും കൊണ്ടാണ് ചികിത്സ തുടരുന്നത്. ആഴ്‌ചയിൽ രണ്ടു ദിവസം ഡയാലിസിസ് ചെയ്യണം. ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയും നടത്തണം. എല്ലാറ്റിനും കൂടി നല്ലൊരു തുക കണ്ടെത്തേണ്ടതുണ്ട്. സ്വന്തമായി ഒരുതുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത ഈ യുവാവ് നെടുങ്ങണ്ടയുളള സഹോദരിയോടൊപ്പമാണ് കഴിയുന്നത്. വൃക്ക മാറ്റിവയ്ക്കാൻ മുപ്പത് ലക്ഷം രൂപ വേണ്ടിവരും. ഇതിനായി കരുണ വറ്രിയിറ്രില്ലാത്തവരുടെ കാരുണ്യം തേടുകയാണ് സാബു. സിൻഡിക്കേറ്റ് ബാങ്കിന്റെ കടയ്ക്കാവൂർ ശാഖയിൽ സാബുവിന്റെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40092610011012, ഐ.എഫ്.സി കോഡ്: SYNB0004009. ഫോ: 9946719048.