
വെമ്പായം:ചെറുകിട കരിങ്കൽ ക്വാറി അസോസിയേഷൻ സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.ചെറുകിട ക്വാറികളെ സംരക്ഷിക്കുക,ദൂരപരിധി 50 മീറ്ററായി നിലനിറുത്തുക, ടിപ്പർ തൊഴിലാളികളിൽനിന്ന് അനാവശ്യ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊവിഡ് നിയമങ്ങൾ പാലിച്ച് നടത്തിയ പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് അരുൺദേവ് ഉദ്ഘാടനം ചെയ്തു.വിൻസന്റ് ഇളവട്ടം അദ്ധ്യക്ഷത വഹിച്ചു.അജിവിഘ്നേശ്വര,പ്രസാദ് വിളപ്പിൽശാല,മഹേഷ് കോലിയക്കോട് എന്നിവർ പങ്കെടുത്തു.