
സാമൂഹ്യപാഠം, കൊക്കരക്കോ എന്നീ ചിത്രങ്ങൾക്ക് ശേഷം സ്വർണചിത്രാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.കെ. സുരേന്ദ്രൻ നിർമ്മിക്കുന്ന മൂന്നാം മുഖത്തിന്റെ ചിത്രീകരണം ഡിസംബർ ആദ്യവാരം ദുബായിൽ തുടങ്ങും. കോഴിക്കോടാണ് മറ്റൊരു പ്രധാന ലൊക്കേഷൻ. ഫൈസൽ ഷോ - ടി.കെ. സുരേന്ദ്രൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ സിദ്ദിഖ് സമാന്റയും അനശ്വരയുമാണ് നായകനും നായികയും. ജോയ് മാത്യു മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രാജീവ് പിള്ള, ജാഫർ ഇടുക്കി, നേഹ സക്സേന, നീന കുറുപ്പ്, ആമാൻ റോഷൻ, ഷഹീർ സുൽത്താൻ, എബ്രഹാം ജോർജ്, ഷാഹുൽ ചാവക്കാട്, ഷഹീർ ഷാഗ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
രചന : വി.ആർ. ബാലഗോപാൽ, അനിൽ പനച്ചൂരാൻ, ഷാഫി കൊല്ലം, ആശാ മുരളീധരൻ എന്നിവരുടെ ഗാനങ്ങൾക്ക് ഇഷാൻ ദേവ് ഈണം പകരുന്നു. രതീഷ് രാമനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് : അഭിലാഷ് ബാലചന്ദ്രൻ, കലാസംവിധാനം: ഷാജി നടുവിൽ, മേക്കപ്പ് :ജസീനാ കടവിൽ, കോസ്റ്റ്യൂം ഡിസൈനർ: ആശിഷ് നമ്പ്യാർ, അസോസിയേറ്റ് ഡയറക്ടർ : അമൽ ബോണി, നിർമ്മാണ നിർവഹണം: മനോജ് ബാലുശേരി, ന്യൂസ് : വാഴൂർ ജോസ്. സ്വർണചിത്രാ റിലീസ് മൂന്നാം മുഖം പ്രദർശനത്തിനെത്തിക്കും.