
മലയിൻകീഴ് :വിളവൂർക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സമ്പൂർണ ഡിജിറ്റൽ സ്കൂൾ പദ്ധതിയുടെ മണ്ഡല തല ഒദ്യോഗിക പ്രഖ്യാപനം ഐ.ബി.സതീഷ്.എം.എൽ.എ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരി,നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം മായാരാജേന്ദ്രൻ,വാർഡ് അംഗം ജയകുമാരി,പ്രിൻസിപ്പാൾ ബി.ആർ.പ്രീത,പി.ടി.എ.പ്രസിഡന്റ് പി.പ്രശാന്ത്,ഹെഡ്മാസ്റ്റർ ഗോപകുമാർ എന്നിവർ സംസാരിച്ചു.