
തിരുവനന്തപുരം: വനത്തിനുള്ളിൽ കാലങ്ങളായി താമസിക്കുന്ന ആദിവാസികൾക്ക് ജനവാസ മേഖലയിൽ കൃഷിയോഗ്യമായ ഭൂമി നൽകാൻ വനം വകുപ്പ് പദ്ധതി . തിരുവനന്തപുരം, കണ്ണൂർ ,വയനാട് ജില്ലകളിലെ 438 കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിക്കുന്നത്.
ഇവർ പൊതുവെ കാട്ടിനു വെളിയിലേക്ക് വരാൻ താല്പര്യപ്പെടാറില്ലെങ്കിലും, വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. വൈദ്യുതി അടക്കമുള്ള സൗകര്യങ്ങളുമില്ല. ഇവരുടെ താല്പര്യം കൂടി കണക്കിലെടുത്താണ് പുനരധിവാസ പദ്ധതി. കിഫ്ബിയുടെ സഹായത്തോടെയുള്ളതാണ് 65.70 കോടി ചെലവ് വരുന്ന പദ്ധതി .ഇപ്പോൾ താമസിച്ചുവരുന്ന 16.79 ഹെക്ടർ ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ശേഷമായിരിക്കും പുനരധിവാസം. . ഒന്നാം ഘട്ടത്തിൽ 16.2 കോടി നൽകും.