ppe

തിരുവനന്തപുരം: ആവശ്യമുണ്ടെന്ന് ബോധ്യം വന്നാൽ കൊവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തെ തുടർന്നാണിത്. രോഗിയുടെ അവസ്ഥ വിലയിരുത്തി കൊവിഡ്‌ മെഡിക്കൽ ബോർഡിന്റെ നിർദേശത്തോടെ സൂപ്രണ്ടുമാരാണ് അനുമതി നൽകുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

കൂട്ടിരിക്കുന്നവരും രോഗികളാവുന്നുവെന്ന സംശയം ബലപ്പെടുകയും കൊവിഡ് രോഗിയുടെ മൃതശരീരത്തിനടുത്തുവച്ച് ചായ വിതരണം നടത്തുകയും ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൂട്ടിരിപ്പുകാരെ പാടെ ഒഴിവാക്കിയത്.

നിബന്ധനകൾ:

പി.പി.ഇ കിറ്റ് അപ്രായോഗികം

കൂട്ടിരിപ്പുകാരെ പി.പി.ഇ കിറ്റ് ധരിപ്പിക്കുന്നത് അപ്രായോഗികമാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ആരോഗ്യപ്രവർത്തകർ പരമാവധി അഞ്ചു മണിക്കൂറാണ് കിറ്റ് ധരിക്കുന്നത്. കൂടുതൽ സമയം ധരിച്ചിരുന്നാൽ തളർന്നു വീഴും. മലമൂത്ര വിസർജനം നടത്താനും പറ്റില്ല. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടി മാറുന്നതു പോലെ കൂട്ടിരിപ്പുകാരെ മാറ്റാൻ പറ്റില്ല. കൂട്ടിരിപ്പുകാർക്ക് കൈയ്യുറകൾ, സർജിക്കൽ മാസ്ക് അതിന് മുകളിൽ എൻ.95 മാസ്ക്, ഫേസ് ഷീൾഡ് എന്നിവ നൽകിയാൽ മതിയാകുമെന്നും വാർഡുകളിൽ പരമാവധി സാനിറ്റൈസർ പോയിന്റുകൾ സ്ഥാപിക്കണമെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.