
വെള്ളറട: ജലജീവൻ കുടിവെള്ള പദ്ധതിക്ക് പഞ്ചായത്ത് വിഹിതമടച്ച് പദ്ധതി ജനോപകാരപ്രദമായ രീതിയിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്റ് പാർട്ടി ലീഡർ അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ ധർണ ഡി.സി.സി സെക്രട്ടറി പാറശാല സുധാകരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. രാജരാജ സിംഗ്, സത്യദാസ്, തത്തലം രാജു, റജി, വാർഡ് മെമ്പർമാരായ ആർ. സജി, സുജീർ, ഷിബുകുമാർ, ആനന്ദവല്ലി, ബീന, അനിത, തുടങ്ങിയവർ സംസാരിച്ചു.