കോവളം: വെങ്ങാനൂർ പഞ്ചായത്തിലെ ഓഫിസ് വാർഡിൽ കക്കാക്കുഴി ലക്ഷം വീട്ടിലേക്കുള്ള റോഡും നെല്ലിവിള കനാൽ ബണ്ട് റോഡുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. എം. വിൻസെന്റ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 11 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ് ശ്രീകല, വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതിഷ്, ബ്ലോക്ക് മെമ്പർ എൻ.ജെ. പ്രഫുലചന്ദ്രൻ, വാർഡ് മെമ്പർ എസ്.എസ്. ജിനു ലാൽ, ജീനു സൈമൺ, ഇറിഗേഷൻ അസി.എക്സിക്യൂട്ടിവ് എൻജിനിയർ പി.എസ് വിനോദ്, അസി. എൻജിനിയർ ജി.ആർ. ബിന്ദുകുമാരി, പൊതുപ്രവർത്തകരായ വിജയദാസ്, പ്ലാവിള വിദ്യാധരൻ, വിജയകുമാരൻ നാടാർ തുടങ്ങിയവർ പങ്കെടുത്തു.