
മികച്ച കഥാപാത്രങ്ങൾ അനശ്വരമാക്കി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു ഇമ്മാനുവൽ. ജയറാം നായകനായ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ച താരം ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അതിന് ശേഷം ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ച് താരം ജനപ്രീതി നേടി. ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിലും താരം ഒട്ടും മടി കാണിച്ചില്ല. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. "മറ്റു താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. ദിവസവും പോസ്റ്റ് ചെയ്യാറില്ല. അതിനാൽ ഫോളോവേഴ്‌സിന് എന്നെ മിസ് ചെയ്യാറില്ല. ഗ്ലാമറസായി വന്നാൽ കുറ്റം. എന്തിനാണ് ഇത്ര ഗ്ലാമറസ് എന്നു കേൾക്കേണ്ടി വരും. വന്നില്ലെങ്കിൽ എന്താണ് ഗ്ലാമറസാവാത്തതെന്ന ചോദ്യം ഉണ്ടാവും. വിമർശനങ്ങളെ എല്ലാം ഗൗരവമായി കണ്ടാലും കുഴപ്പമാണ്. കമന്റുകൾ ശ്രദ്ധിക്കാറില്ല മലയാള സിനിമ വേണ്ടെന്ന് ഒരിക്കലും പറയില്ല. ഉപേക്ഷിച്ചിട്ടുമില്ല മലയാളത്തിൽ അസിൻ ഒരു സിനിമയിലാണ് അഭിനയിച്ചത്. നയൻതാര വല്ലപ്പോഴുമാണ് മലയാളത്തിൽ അഭിനയിക്കുക. അങ്ങനെ സംഭവിക്കുന്നതിന് അവർക്ക് അവരുടേതായ കാരണമുണ്ടാവും..." അനു പറയുന്നു. നായികാ പ്രാധാന്യമുള്ള കഥാപാത്രം ഇപ്പോൾ തന്നെ തേടി വരുന്നില്ലെന്നും എന്നാൽ നേരത്തേ മലയാളത്തിൽനിന്ന് രണ്ടുമൂന്നു സിനിമകൾ വന്നിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. ആ സമയത്ത് താൻ ഹൈദരബാദിലും ചെന്നൈയിലും തമിഴ്, തെലുങ്ക് സിനിമയുടെ തിരക്കിലായിരുന്നു. ഡേറ്റ് നൽകാൻ കഴിയാത്ത സാഹചര്യമായതിനാൽ ഉപേക്ഷിക്കേണ്ടി വന്നുവെന്നും നല്ല കഥാപാത്രം വന്നാൽ മലയാളത്തിൽ ഇനിയും അഭിനയിക്കുമെന്നും അനു പറയുന്നു.
"ഗ്ലാമറസായി വന്നാൽ കുറ്റം. എന്തിനാണ് ഇത്ര ഗ്ലാമറസ് എന്നു കേൾക്കേണ്ടി വരും. വന്നില്ലെങ്കിൽ എന്താണ് ഗ്ലാമറസാവാത്തതെന്ന ചോദ്യം ഉണ്ടാവും. വിമർശനങ്ങളെ എല്ലാം ഗൗരവമായി കണ്ടാലും കുഴപ്പമാണ്..."
- അനു ഇമ്മാനുവൽ