mullappalli

തിരുവനന്തപുരം: നുണ തുടർച്ചയായി ആവർത്തിച്ച് സത്യമാണെന്ന് വരുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ യു.ഡി.എഫ് നടത്തിയ സത്യാഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്നയുടെ മൊഴിയിലൂടെ അവർ തമ്മിലുള്ള അടുപ്പം കൂടുതൽ വ്യക്തമാകുന്നു. ശിവശങ്കർ 14 തവണ വിദേശയാത്ര നടത്തിയത് ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ യാത്രകൾ. ഭരണകൂട ഭീകരതയാണ് മുഖ്യമന്ത്രി നടപ്പിലാക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.