വെഞ്ഞാറമൂട്: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ മാണിക്കൽ ഗ്രാമപഞ്ചായത്തിൽ ചിലർ സി.പി.ഐ വിട്ട് സി.പി.എമ്മിൽ ചേർന്നെന്ന വാർത്ത വസ്‌തുതാ വിരുദ്ധമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് പത്രക്കുറിപ്പിൽ അറിയിച്ചു. മണ്ഡലം കമ്മിറ്റി അംഗമായിരുന്ന വ്യക്തിയെയും മറ്റുചിലരെയും വിഭാഗിയ പ്രവ‌ർത്തനങ്ങൾ നടത്തിയതിനും സാമ്പത്തിക ക്രമക്കേടിനും 2017ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതാണ്. മാണിക്കൽ ഗ്രാമ പഞ്ചായത്തിലെ രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളിൽ ആരും പാർട്ടി വിട്ടിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം അറിയിച്ചു.