plus-one

തിരുവനന്തപുരം: സ്‌കോൾ കേരള മുഖേനയുള്ള ഹയർ സെക്കൻഡറിതല കോഴ്സുകളിൽ ഓപ്പൺ റഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷൽ കാറ്റഗറി (പാർട്ട് 3) വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
12ന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ നവംബർ അഞ്ച് വരെയും 60 രൂപ പിഴയോടെ നവംബർ 12 വരെയും രജിസ്റ്റർ ചെയ്യാം.തിരഞ്ഞെടുത്ത സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളാണ് പഠനകേന്ദ്രങ്ങളായി അനുവദിക്കുക. ഫീസ് വിവരങ്ങൾക്കും രജിസ്‌ട്രേഷനുള്ള മാർഗനിർദ്ദേശങ്ങൾക്കും www.scolekerala.org സന്ദർശിക്കുക. ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം12 വിലാസത്തിൽ തപാൽ മാർഗം അയയ്ക്കണം. ഫോൺ: 04712342950, 2342271.

പ്രൊ​വി​ഷ​ണ​ൽ​ ​റാ​ങ്ക് ​ലി​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ 2020​-21​ ​ബി.​എ​സ് ​സി​ ​ന​ഴ്സിം​ഗ് ​ആ​ൻ​ഡ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​ഡി​ഗ്രി​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​അ​പേ​ക്ഷ​ക​രു​ടെ​ ​പ്രൊ​വി​ഷ​ണ​ൽ​ ​റാ​ങ്ക് ​ലി​സ്റ്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

നി​യ​മ​ന​പ​രി​ശോ​ധ​ന​ ​മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​കൊ​വി​ഡ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ 15​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ലെ​ 47​ ​സ്റ്റാ​ഫ് ​ന​ഴ്സു​മാ​രു​ടെ​ ​നി​യ​മ​ന​പ​രി​ശോ​ധ​ന​ ​മാ​റ്റി​വ​ച്ചു.