photo

നെടുമങ്ങാട് :നിരന്തരം കളവു പറയുന്നയാളായി മുഖ്യമന്ത്രി പിണറായി വിജയൻ അധ:പതിച്ചുവെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ആരോപിച്ചു.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി കച്ചേരി നടയിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജകമണ്ഡലം പ്രസിഡന്റ് വട്ടപ്പാറ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ് നേതാക്കളായ കല്ലയം സുകു,അഡ്വ.എൻ ബാജി,അഡ്വ.എസ്.അരുൺ കുമാർ,നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടി.അർജുനൻ,റീട്ടു പ്രതാപൻ,പേരുമല ഗീത,പുങ്കുമ്മൂട് അജി,ഹാഷിം റഷീദ്,മഹേഷ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.