oommen-chandy

തിരുവനന്തപുരം: അർദ്ധഅതിവേഗ റെയിൽപാതയ്ക്ക് (സിൽവർ ലൈൻ) ഉടൻ അംഗീകാരം കിട്ടുമെന്ന സർക്കാരിന്റെ അവകാശവവാദം അതിശയമാണ് തോന്നിപ്പിക്കുന്നതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. പറഞ്ഞു.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഏറെ മുന്നോട്ടുപോയതും ചെലവുകുറഞ്ഞതുമായ സബർബൻ റെയിൽ പദ്ധതിക്ക് കേരളത്തിന്റെ മുടക്ക് പരമാവധി 6,000 കോടിയാണെങ്കിൽ സിൽവർ ലൈൻ പദ്ധതിയുടെ ചെലവ് 63,491 കോടി രൂപയാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ച് രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുന്ന സംസ്ഥാനത്തിന്റെ ട്രഷറിയിൽ നിന്ന് ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തും.

സിൽവർ ലൈൻ പദ്ധതിക്ക് തിരുവനന്തപുരം മുതൽ തിരൂർ വരെ പുതിയ ലൈനും തിരൂർ മുതൽ കാസർകോടു വരെ സമാന്തരലൈനുമാണ് വേണ്ടിവരുന്നത്. റെയിൽവേ പദ്ധതിയിലെ ഏറ്റവും വലിയ വെല്ലുവിളിയായ സ്ഥലമെടുപ്പ് ഈ പദ്ധതിയിലില്ല.

അമിത സാമ്പത്തിക ബാദ്ധ്യതയും സ്ഥലമെടുപ്പിലെ വെല്ലുവിളിയും കണക്കിലെടുത്ത്സിൽവർ ലൈൻ പദ്ധതിക്കു പകരം സബർബൻ ട്രെയിൻ പദ്ധതിയിലേക്കു തിരിച്ചുപോകുന്നതാകും ഉചിതമെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി