
തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് അടച്ചു. കൊവിഡ് വ്യാപനം മൂലം താത്കാലികമായി അടച്ചെന്നാണ് വിശദീകരണം.
സ്വർണക്കടത്ത് വിവാദങ്ങളെത്തുടർന്ന് കോൺസൽ ജനറൽ നേരത്തെ രാജ്യം വിട്ടിരുന്നു. പിന്നാലെ വിവാദത്തിലുൾപ്പെട്ട അറ്റാഷെയും മടങ്ങിയിരുന്നു. ഈ മാസം 5ന് ജീവനക്കാരന് കൊവിഡ് ബാധിച്ചതോടെ വ്യാപനം കുറയുന്നതുവരെ ഓഫീസിൽ എത്തേണ്ടതില്ലെന്നാണ് മറ്റ് ജീവനക്കാർക്ക് ലഭിച്ച നിർദേശം. നിലവിൽ യു.എ.ഇയിൽ നിന്നുള്ള
അബ്ദുള്ള എന്ന ഉദ്യോഗസ്ഥനും ഗാർഡുമാരായ പൊലീസുകാരും മാത്രമാണ് ഇവിടുള്ളത്. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മാത്രമാണ് വിവാദങ്ങൾക്കിടെ നടന്നിരുന്നത്. മറ്റു സേവനങ്ങൾ ഏറെക്കുറെ നിലച്ചിരുന്നു. കഴിഞ്ഞ മാസവും കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിരുന്നു. 28നാണ് തുറന്നത്.