covid

തിരുവനന്തപുരം : സംസ്ഥാനത്ത് 5,390 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 4767 പേർ
സമ്പർക്ക രോഗികളാണ്‌. 195പേരുടെ ഉറവിടം വ്യക്തമല്ല.

7836 പേർ രോഗമുക്തരായി. ഞായറാഴ്ച പരിശോധന കുറഞ്ഞതാണ് എണ്ണം കുറയാൻ കാരണം. 38,259 സാമ്പിളുകളാണ് പരിശോധിച്ചത്. 195 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 22 മരണം റിപ്പോ‌ർട്ട് ചെയ്തു. മൊത്തം മരണം 1025. വിവിധ ജില്ലകളിലായി 2,81,413 പേരാണ് നിരീക്ഷണത്തിൽ

 ആകെ രോഗികൾ 2,94,592

 ചികിത്സയിലുള്ളവർ 94,388

 രോഗമുക്തർ 1,99,634

 ആകെ മരണം 1025