photo

നെടുമങ്ങാട് : നെടുമങ്ങാട്ടെ മുതിർന്ന പത്രപ്രവർത്തകൻ ആനാട് ഉമ്മാത്ത് കൃഷ്ണവിലാസം വീട്ടിൽ കെ.ശശിധരൻ നായരുടെ (ആനാട് ശശി) മാതാവ് പി.കുഞ്ഞുലക്ഷ്മി അമ്മ (94) നിര്യാതയായി. പരേതനായ ആർ.കൊച്ചുകൃഷ്ണപിള്ളയുടെ ഭാര്യയാണ്. മറ്റു മക്കൾ : പരേതനായ രാജപ്പൻ നായർ (മുൻ മാദ്ധ്യമ പ്രവർത്തകൻ), ശാന്തകുമാരി, ശോഭനചന്ദ്രൻ നായർ (റിട്ട. എം.ഡി, ആനാട് ഫാർമേഴ്സ് ബാങ്ക് ), ആനാട് ജയചന്ദ്രൻ (ഡി.സി.സി.ജനറൽ സെക്രട്ടറി ). മരുമക്കൾ : ഡോ. പി.ലത (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ, ഐ.എസ്.എം.), പി.വി.സിന്ധു, കെ.ശശികുമാർ ( റിട്ട. കരകൗശല വികസന കോർപ്പറേഷൻ), ഒ.ഉഷറാണി, എസ്. അംബിക. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.