covid-19

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 629 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു. ഇതിൽ 415 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 117 പേരുടെ ഉറവിടം വ്യക്തമല്ല. 76 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. 14 പേർ വിദേശത്തു നിന്നെത്തി. ഒരാൾ അന്യസംസ്ഥാനത്തു നിന്നെത്തിയതാണ്. ആറുപേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശി രാജൻ (45), കല്ലിയൂർ സ്വദേശി മായ (40), പൂവാർ സ്വദേശി രവീന്ദ്രൻ (48), തട്ടത്തുമല സ്വദേശി ഓമന(65), മണക്കാട് സ്വദേശി കൃഷ്ണൻ (89), തിരിച്ചെന്തൂർ സ്വദേശി പനീർ സെൽവം(58) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 290 പേർ സ്ത്രീകളും 339 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 48 പേരും 60 വയസിനു മുകളിലുള്ള 118 പേരുമുണ്ട്. 3,175 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 11,513 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. 830 പേർ ഇന്ന് രോഗമുക്തി നേടി.

പുതുതായി നിരീക്ഷണത്തിലായവർ-3,238 പേർ

ആകെ നിരീക്ഷണത്തിലുള്ളവർ- 31,842 പേർ