
പെരുമ്പാവൂർ: ലോഡ്ജിൽ താമസിച്ച് കഞ്ചാവ് വിൽപന നടത്തിയ രണ്ട് പേരിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടികൂടി. എടത്തല ചുണങ്ങംവേലി തുരുത്തുമ്മേൽ സനൂപിന്റെ (37) പക്കൽ നിന്നും രണ്ട് കിലോയും മുടിക്കൽ തേനൂർ വീട്ടിൽ പരിത് പിള്ള (54) യുടെ പക്കൽ നിന്നും ഒരു കിലോയുമാണ് പിടികൂടിയത്.
വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വിതരണം ചെയ്യുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഡിവൈ.എസ്.പി കെ.ബിജുമോൻ പറഞ്ഞു.
എസ്.എച്ച്.ഒ സി.ജയകുമാർ, എസ്.ഐ എസ്.ആർ.സനീഷ്, എ.എസ്.ഐ മാരായ രാജേന്ദ്രൻ, ജബ്ബാർ, ദിലീപ് കുമാർ, സി.പി.ഒ മാരായ റജിമോൻ, നജ്മി, അഭിലാഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.