തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതയുടെ കീഴിലുള്ള 8 പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഓൺലൈനിലൂടെ നിർവഹിക്കും. കേന്ദ്ര സഹമന്ത്രി വി.മുരളീധരനും മന്ത്രി ജി.സുധാകരനും പങ്കെടുക്കും. 1121 കോടി ചെലവിൽ നിർമ്മിച്ച കഴക്കൂട്ടം -മുക്കോല (27കി.മീറ്റർ) ബൈപാസിന്റെ ഉദ്ഘാടനമാണ് ആദ്യം . 1981 കോടിയുടെ കാസർകോട് തലപ്പാടി-ചെങ്ങള (39 കി.മീറ്റർ), 1747 കോടിയുടെ ചെങ്ങള-നീലേശ്വരം (38 കി.മീറ്റർ) , 3042 കോടിയുടെനീലേശ്വരം-തളിപ്പറമ്പ് (40 കീ.മീറ്റർ) പദ്ധതികൾക്കും, കണ്ണൂരിൽ 2715 കോടി ചെലവിൽ (30 കി.മീറ്റർ) ദേശീയപാത നിർമ്മാണത്തിനും തുടക്കമാവും. .ദേശീയപാതയിൽ വടകരയിൽ 210 കോടി ചെലവിൽ പാലോളി, മൂരാട് പാലം പ്രത്യേക പദ്ധതിയായി നിർമ്മിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 8 പദ്ധതികളിലായി 12,694 കോടിയുടെ പ്രവൃത്തിക്കാണ് തുടക്കം കുറിക്കുന്നത്. 204 കി.മീറ്ററോളമാണ് നിർമ്മാണം.