photo


പാലോട്: നന്ദിയോട് കള്ളിപ്പാറ ചിന്തയിൽ പരേതരായ വേലുക്കുട്ടി നായരുടെയും ലീലാമ്മയുടെയും മകൻ വി.കെ. സതീഷ് (52) നിര്യാതനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു സഹോദരനാണ്. സി.പി.എം നന്ദിയോട് ലോക്കൽ കമ്മിറ്റി അംഗം, കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) വിതുര ഏരിയ മുൻ ട്രഷറർ, എസ്.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റി അംഗം, എസ്.എഫ്.ഐ വെഞ്ഞാറമൂട് ഏര്യാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ വെഞ്ഞാറമൂട് ഏരിയ മുൻ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പാലോട് കാർഷിക വികസന ബാങ്ക് ജീവനക്കാരനാണ്. വി.കെ.സുനിൽ, രജനി, പരേതയായ ലതിക എന്നിവരാണ് മറ്റ് സഹോദരങ്ങൾ. ഭാര്യ: കെ.ആർ. ഷൈനി.(നളന്ദ ടി.ടി.ഐ നന്ദിയോട്). മക്കൾ: അഭിനവ്, മുദ്ര. ഇന്ന് രാവിലെ 9.30ന് പാലോട് കരിമൺ കോട് ശാന്തികുടീരത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.