
തിരുവനന്തപുരം: മുൻഗണനാവിഭാഗക്കാർക്കുള്ള (വെള്ള കാർഡ്) സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നു മുതൽ ആരംഭിക്കും. ഇന്ന് പൂജ്യം അക്കത്തിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉടമകൾക്കാണ് കിറ്റ് ലഭിക്കുക. 14ന്- 1,2,3,4. 15ന് 5,6,7,8,9. മഞ്ഞ്, പിങ്ക, നീല കാർഡുകാർക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം നടക്കും.
സ്കോൾ കേരള: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: സ്കോൾ കേരള മുഖേനയുള്ള ഹയർ സെക്കൻഡറിതല കോഴ്സുകളിൽ ഓപ്പൺ റഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി (പാർട്ട് 3) വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
12ന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ നവംബർ അഞ്ച് വരെയും 60 രൂപ പിഴയോടെ നവംബർ 12 വരെയും രജിസ്റ്റർ ചെയ്യാം.തിരഞ്ഞെടുത്ത സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളാണ് പഠനകേന്ദ്രങ്ങളായി അനുവദിക്കുക. ഫീസ് വിവരങ്ങൾക്കും രജിസ്ട്രേഷനുള്ള മാർഗനിർദ്ദേശങ്ങൾക്കും www.scolekerala.org സന്ദർശിക്കുക. ഓൺലൈൻ രജിസ്ട്രേഷന് ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം12 വിലാസത്തിൽ തപാൽ മാർഗം അയയ്ക്കണം. ഫോൺ: 04712342950, 2342271.
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: 2020-21 ബി.എസ് സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള അപേക്ഷകരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിയമനപരിശോധന മാറ്റിവച്ചു
തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തിൽ 15 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്താനിരുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 47 സ്റ്റാഫ് നഴ്സുമാരുടെ നിയമനപരിശോധന മാറ്റിവച്ചു.
ഓൺലൈൻ പരീക്ഷ വേണ്ട
തിരുവനന്തപുരം:വിക്ടേഴ്സ് ചാനലിൽ ഒന്നാം ടേമിലെ പാഠഭാഗങ്ങൾ ഏതാണ്ട് പഠിപ്പിച്ചുകഴിഞ്ഞിരിക്കെ, സിലബസ് വെട്ടിക്കുറയ്ക്കേണ്ടതില്ലെന്നാണ് വിദഗ്ദ്ധസമിതിയുടെ നിഗമനം. ഓൺലൈൻ പരീക്ഷ പ്രായോഗികമല്ല. എന്തെങ്കിലും തടസം കാരണം പരീക്ഷയെഴുതാൻ കഴിയാതെ വരുന്നത് കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിച്ചേക്കും.
ഓൺലൈനായി പഠിച്ച പാഠഭാഗങ്ങൾ വിലയിരുത്താൻ വർക്ക് ഷീറ്റുകൾ വൈകാതെ കുട്ടികളുടെ വീടുകളിലെത്തിക്കും.
.