
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ട്രഷറികളിൽ ഇന്നലെയും കമ്പ്യൂട്ടർ തകരാറുകൾ മൂലം ഇടപാടുകൾ മുടങ്ങി. രാവിലെ 1 1മുതൽ പലയിടത്തും സിസ്റ്രം ഡൗണായതായി ജീവനക്കാർ പറഞ്ഞു. തിരക്കുള്ള ദിവസങ്ങളിൽ കൂടുതൽ ഇടപാടുകൾ നടക്കുന്നത് മൂലമാണ് സിസ്റ്രം ഡൗണാകുന്നതെന്നായിരുന്നു നേരത്തെ അധികൃതർ വിശദീകരിച്ചിരുന്നത്. എന്നാൽ താരതമ്യേന തിരക്കു കുറഞ്ഞ ദിവസങ്ങളിലും ഇടപാടുനടത്താൻ കഴിയാതാകാത്തതോടെ സെർവറിന്റെ പ്രശ്നമാണെന്ന വിശദീകരണവും ഇപ്പോൾ വിലപ്പോവുന്നില്ല. സിസ്റ്രം അപാകതയിലായതോടെ പല ട്രഷറി ഓഫീസർമാരും തൊട്ടടുത്ത് ട്രഷറികളിൽ പോയാണ് വൈകുന്നേരം കാഷ് ക്ലോസ് ചെയ്തതെന്ന് പറഞ്ഞു.