
ചവറ: മുസ്ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും ചവറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ കൊട്ടുകാട് മുക്കോടി പടിഞ്ഞാറ്റതിൽ ഷംസുദ്ദീൻ കുട്ടി ആശാൻ (65) കൊവിഡ് ബാധിച്ച് മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ചവറ കെ.എം.എം.എല്ലിൽ റെഡ് പ്ലാന്റ് എൻജിനിയറായാണ് ജോലിയിൽ നിന്ന് വിരമിച്ചത്.ഭാര്യ: ഐഷ കുഞ്ഞ്. മക്കൾ: അൻഷാദ്, ഷംല, ശബ്ന. മരുമക്കൾ: ഷൗക്കത്തലി, നിയാസ്, തസ്നി .