g

കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ പള്ളിവിള ചാന്നാൻവിളയിൽ ജോയിയുടെ ഓട്ടോ രാത്രിയുടെ മറവിൽ അക്രമി സംഘം കത്തിച്ചു. പത്തിന് രാത്രിയായിരുന്നു സംഭവം. ടെസ്റ്റിന് വേണ്ടി പണിതീർത്ത് അയൽ പക്കത്തെ വീട്ടിന്റെ കോമ്പോണ്ടിൽ ഒതുക്കിയിരുന്ന ഓട്ടോയാണ് അക്രമി സംഘം കത്തിച്ചത്. ഓട്ടോ കിടന്ന വീട്ടിലെ താമസക്കാരൻ രാവിലെ പുറത്തിറങ്ങുമ്പോഴാണ് ഓട്ടോ കത്തിയനിലയിൽ കണ്ടെത്തിയത്. മുൻവൈരാഗ്യമാണ് ഓട്ടോ കത്തിച്ചതിന് പിന്നിലെന്നാണ് സംശയം. കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.