
ആറ്റിങ്ങൽ :ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ 68 പൊതു വിദ്യാലങ്ങൾ ഹൈടെക് ആക്കിയതിന്റെ നിയോജക മണ്ഡല തല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ അനിൽ സ്വാഗതവും എച്ച്.എം.വിനോദ്. സി.എസ്.നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധുകുമാരി, വാർഡ് മെമ്പർമാരായ എസ്.സുജാതൻ, പൊയ്കമുക്ക് ഹരി, എം.മഹേഷ്,എസ്.രാജേന്ദ്രൻ,ശശിധരൻ നായർ,എം.ബാബു,സി.ഒ റീന,ജയൻ നായർ എന്നിവർ സംസാരിച്ചു.