
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായതോടെ ,കഴിഞ്ഞ 13 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് ഒരു ലക്ഷത്തിലധികം കേസുകൾ. ഇതോടെ, ആകെ കൊവിഡ് ബാധിതർ മൂന്നു ലക്ഷം കടന്നു. 1,07,790 പേരാണ് ഈമാസം ഇതുവരെ രോഗികളായത്. കഴിഞ്ഞ മാസം ആദ്യ 13 ദിവസം 32,893 കേസുകൾ മാത്രമായിരുന്നു .
കഴിഞ്ഞ സെപ്തംബർ 11നാണ് രോഗികൾ ഒരു ലക്ഷം കടന്നത്. 18 ദിവസത്തിന് ശേഷം ഈ മാസം ഒന്നിന് രോഗികൾ രണ്ട് ലക്ഷത്തിലെത്തി. മരണസംഖ്യയുടെ കാര്യത്തിലും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വലിയ വർദ്ധനവുണ്ട്. ഈമാസം ഇതുവരെ 283 മരണം.. കഴിഞ്ഞമാസം 145 മരണങ്ങളായിരുന്നു . രോഗികളുടെ എണ്ണത്തിലെ വർദ്ധന വരും ദിവസങ്ങളിലെ മരണസംഖ്യയിൽ പ്രതിഫലിക്കുമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
ചികിത്സയിലുള്ളവരുടെ എണ്ണവും ഒരു ലക്ഷത്തോടടുക്കുകയാണ്. പൊതുയിടങ്ങളിൽ കിയോസ്ക്കുകൾ സ്ഥാപിച്ച് പരിശോധന വർദ്ധിപ്പിക്കാനുള്ള നിർദേശം ഫലപ്രദമായാൽ, രോഗികളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവുണ്ടാകും.
ഈമാസം ആദ്യ 13ദിവസത്തെ കൊവിഡ് കേസുകൾ (സെപ്തംബറിലേത് ബ്രാക്കറ്റിൽ)
ഒക്ടോ.1ന് 8135 (1140)
2ന് 9258 (1547)
3ന് 7834 (1553)
4ന് 8553 (2479)
5ന് 5042(2655)
6ന് 8771(3082)
7ന് 10606 (1648)
8ന് 5445(3026)
9ന് 9250 (3402)
10ന്11755 (3349)
11ന് 9347(2988)
12ന് 5930 (2885)
13ന് 8746 (3139)