
കല്ലറ: കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനായി കേരള പൊലീസ് ആരംഭിച്ച "ചിരി " പദ്ധതിക്ക് പാങ്ങോട് പൊലീസ് സ്റ്റേഷനിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ വിദ്യാർത്ഥികൾക്ക് മൊബൈൽ സ്മാർട്ട് ഫോൺ കൈമാറി നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാങ്ങോട് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൾ ഡി.വൈ.എസ്.പി എസ്.വൈ. സുരേഷ്, സി.ഐ എൻ. സുനീഷ്, എസ്.ഐ അജയൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ രഞ്ജീഷ്, ദിനേഷ് ബാബു എന്നിവർ പങ്കെടുത്തു.
കൊറോണ വ്യാപനത്തെ തുടർന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികൾക്ക് ആശ്വാസം പകരുന്നതിനായി കേരള പൊലീസ് തുടക്കം കുറിച്ച പദ്ധതിയാണ് " ചിരി ". 9497900200 എന്നതാണ് ചിരിയുടെ ഹെല്‍പ് ലൈൻ നമ്പർ. ഇതിലേയ്ക്ക് കുട്ടികൾ മാത്രമല്ല അദ്ധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്‌നങ്ങളുമായി വിളിക്കാവുന്നതാണ്.