
വെഞ്ഞാറമൂട് : ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മിതൃമ്മല വലിയകാട് മാനസ ഭവനിൽ മഹേഷ് മുരളി (കണ്ണൻ,26) ആണ് മരിച്ചത്. ഇയാൾ ഓടിച്ചു വരികയായിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. തിങ്കൾ രാത്രി 7 ന് വലിയകാട് ജംഗ്ഷനിൽ വച്ചാണ് അപകടം . ഉടൻ തന്നെ വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നു മാസം മുൻപായിരുന്നു ഇയാളുടെ വിവാഹം . ഭാര്യ അനുജ.