chennithala

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി തട്ടിപ്പ് സംബന്ധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ സർക്കാരിന് സന്തോഷിക്കാനൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സി.ബി.ഐ ഫയൽ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന സർക്കാരിന്റെ മുഖ്യ ആവശ്യം കോടതി തള്ളി. സി.ബി.ഐയെ ഓടിക്കാമെന്ന സർക്കാരിന്റെ മോഹം നടക്കാതെ പോയി. കേസ് സി.ബി.ഐയ്ക്ക് തുടർന്നും അന്വേഷിക്കാം. പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന കാതലായ കാര്യത്തിലും കോടതിക്ക് എതിരഭിപ്രായമില്ല. ലൈഫ് മിഷൻ ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ സാങ്കേതിക കാരണങ്ങളാൽ രണ്ടു മാസത്തേക്ക് വിലക്കിയെന്നേയുള്ളൂ. പാവങ്ങളുടെ പേരിൽ നടത്തിയ ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി മൂടിവയ്ക്കാനുള്ള സർക്കാരിന്റെ ശ്രമം പരാജയപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.