center

കൊച്ചി: കേരളത്തിലെ വ്യവസായശാലകളിലെ തൊഴിലാളികളുടെ സുരക്ഷ മുൻനിറുത്തി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് രാജ്യത്ത് ആദ്യമായി തൊഴിൽ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം കാക്കനാട് ആരംഭിക്കുന്നു. നാലരക്കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടി കാക്കനാട്ട് മൂന്ന് നിലകളിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ഒക്ടോബർ 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

വ്യവസായശാലകളിൽ തൊഴിലെടുക്കുന്നവരിൽ വലിയ വിഭാഗം പാവപെട്ടവരും അവിദഗ്ദ്ധരും കൃത്യമായ പരിശീലനം ലഭിക്കാത്തവരുമാണ്. ഇവരുടെ സുരക്ഷയ്ക്ക് ആവശ്യമായ പരിശീലനം നൽകുകയുമാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. പ്രവർത്തിക്കുന്ന മോഡലുകൾ ഉൾപ്പെടുന്ന പ്രദർശനകേന്ദ്രം, ശീതീകരിച്ച വിശാലമായ ട്രെയിനിംഗ് ഹാൾ എന്നിവ പരിശീലനകേന്ദ്രത്തിന്റെ പ്രത്യേകതയാണ്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഡിജിറ്റൽ ലെെബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. ആധുനിക സംവിധാനത്തിലെ ഇൻട്രാക്റ്റീവ് സെഷൻ വഴി അന്താരാഷ്ട്ര തൊഴിൽ സംഘടന ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നടത്തുന്ന പരിശീലനപരിപാടികളിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും കഴിയും.

ലഭിക്കുന്ന പരിശീലനങ്ങൾ

സുരക്ഷ പ്രധാനം

'വ്യവസായശാലകളിൽ പണിയെടുക്കുന്നവരുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാണ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ചെയുന്നത്. അതിന്റെ ഭാഗമായാണ് പരിശീലനകേന്ദ്രം ആരംഭിക്കുന്നത്. '

പി. പ്രമോദ്,ഡയറക്ടർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്