
തിരുവനന്തപുരം: ജീവനക്കാർക്ക് സ്വീകാര്യമല്ലാത്ത തീരുമാനങ്ങൾ അവരുടെ മേൽ അടിച്ചേല്പിക്കില്ലെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. സാലറി ചലഞ്ച് നീട്ടുന്ന കാര്യത്തിൽ ധൃതിപിടിച്ചുള്ള തീരുമാനം സർക്കാർ എടുക്കില്ല. അഞ്ചു മാസം നീണ്ടു നിന്ന ആദ്യഘട്ട സാലറി ചലഞ്ചിനു ശേഷം ആറു മാസം കൂടി തുടരാൻ സർക്കാർ തീരുമാനിച്ചെങ്കിലും ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് ഇതിൽ നിന്ന് പിന്നാക്കം പോയിരുന്നു.
പാചകത്തൊഴിലാളികൾക്ക് 1600 രൂപ സഹായം
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ തുറന്ന് പ്രവർത്തിക്കാത്തതിനാൽ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് സമാശ്വാസമായി 1600 രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി.
ഇതിൽ 600 രൂപ കേന്ദ്രവിഹിതവും 1000 രൂപ സംസ്ഥാന വിഹിതവുമാണ്. പാചകത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയിട്ടാണ് സംസ്ഥാന വിഹിതമായ 400 രൂപയ്ക്ക് പുറമേ 600 രൂപ അധികമായി കൊവിഡ് കാലത്തേക്ക് മാത്രമായി അനുവദിക്കുന്നത്.