
വർക്കല:പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ചെമ്മരുതി ഗ്രാമ പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ചു ചെമ്മരുതി പഞ്ചായത്തിലെ മുത്താന ഗവൺമെന്റ് എൽ.പി.എസിലെ മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റൽ ക്ലാസുമുറികളാക്കി മാറ്റിയതിന്റെ ഉദ്ഘാടനം അഡ്വ.വി. ജോയി എം.എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ജയ സിംഹൻ, അരുണ എസ് ലാൽ,ഗ്രാമ പഞ്ചായത്ത് അംഗം സുഭാഷ്, പ്രഥമാദ്ധ്യാപിക വിനതകുമാരി, ബി.ആർ.സി കോർഡിനേറ്റർ പ്രിയ,പി.ടി.എ.പ്രസിഡന്റ് ഷാജി,രമ്യാ തുടങ്ങിയവർ സംബന്ധിച്ചു.