
തിരുവനന്തപുരം: കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 309/2019) തസ്തികയിലേക്ക് 16 ന് നടക്കുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിൽ 1186-ാം നമ്പർ സെന്ററായ ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന 136687 മുതൽ 136886 വരെ രജിസ്റ്റർ നമ്പരിൽപ്പെട്ട 200 ഉദ്യോഗാർത്ഥികൾ ലഭ്യമായ അഡ്മിഷൻ ടിക്കറ്റുകൾ ഉപയോഗിച്ച് കോഴിക്കോട് തിർവങ്കൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതണം.