കൊച്ചി: ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ നേതാക്കളായിരുന്നു ജയപ്രകാശ് നാരായണനും ഡോ. റാം മനോഹർ ലോഹ്യയെയും എന്ന് ജനതാദൾ സംസ്ഥാന പ്രസിഡന്റ് ജി.ബി ഭട്ട് പറഞ്ഞു. ഇവരെ അനുസ്മരിച്ചുകൊണ്ട് ജനതാദൾ ജില്ലാ കമ്മിറ്റി നടത്തിയ യോഗം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. ഇന്ന് ഇത്തരം വിഭാഗങ്ങളെ അടിച്ചമർത്തുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും ഇതിനെതിരെ ശക്തമായ മുന്നേറ്റം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു. ജില്ലാ പ്രസിഡന്റ് തമ്പിചെള്ളാത്ത് അദ്ധ്യക്ഷത വഹിച്ചു. പി.ആർ മാണിക്യമംഗലം, മുപ്പത്തടം മോഹൻദാസ്, എം.ടി സോമൻ, എം.വി ലേറൻസ്, സി.ജെ ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.