തിരുവനന്തപുരം: വ്യാപാരികൾക്ക് തൊഴിൽ ചെയ്‌ത് ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ കെ.എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് കടകൾ തുറക്കാൻ അനുവദിക്കാതെ ജി.എസ്.ടി റെയ്ഡുകൾ നടത്തുന്നതിനെതിരെ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ അതിജീവന ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി എസ്.എസ്. മനോജ്, ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

കണ്ണമൂലയിൽ നടന്ന സമരം ജില്ലാ ട്രഷറർ നെട്ടയം മധുവും,​ പാപ്പനംകോട് നടന്ന സമരം ജില്ലാ വൈസ് പ്രസിഡന്റ് കരമന മാധവൻകുട്ടിയും,​ കരമനയിൽ ജില്ലാ വൈസ് പ്രസിഡന്റ് ആര്യശാല സുരേഷും,​ കൊച്ചാർ റോഡിൽ ജില്ലാ വൈസ് പ്രസിഡന്റ് പാപ്പനംകോട് രാജപ്പനും,​ പോത്തൻകോട് ജില്ലാ വൈസ് പ്രസിഡന്റ് വെഞ്ഞാറമൂട് ശശിയും,​ നേമത്ത് സംസ്ഥാന കൗൺസിൽ അംഗം കരുമം ശശിയും ഉദ്‌ഘാടനം ചെയ്‌തു.