തിരുവനന്തപുരം: കേരളത്തിലെത്തിയ ആദ്യ പ്രൊട്ടസ്​റ്റന്റ് ക്രിസ്ത്യൻ മിഷണറി പ്രസ്ഥാനമായ എൽ.എം.എസിന്റെ തദ്ദേശീയ സുവിശേഷ ചരിത്രമായ 'ഒരു ജനതയും, എൽ.എം.എസും തദ്ദേശീയ സുവിശേഷകരും' പുസ്തകത്തിന്റെ പ്രകാശനം 16ന് വൈകിട്ട് 4ന് കണ്ണമൂല കേരള യുണൈ​റ്റഡ് തിയോളജിക്കൽ സെമിനാരിയിൽ നടക്കും. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക മുൻ തിരുവനന്തപുരം ഡിസ്ട്റിക്ട് ചെയർമാൻ ഡോ. എൽ.ഇ. സഹനമാണ് പുസ്തകം രചിച്ചത്.പുസ്തക പ്രകാശനവും എസ്.എം. ലീസ്​റ്റർ സ്മരണ ശുശ്രൂഷയുടെ ഉദ്ഘാടനവും സി.എസ്.ഐ മോഡറേ​റ്റർ ബിഷപ്പ് എ. ധർമ്മരാജ് റസാലം നിർവഹിക്കും. കെ.യു.ടി.എസ് പ്രിൻസിപ്പൽ ഡോ. സി.ഐ. ഡേവിഡ് ജോയി അദ്ധ്യക്ഷത വഹിക്കും. ലില്ലി അമൃതം, ഡോ. എൻ. സാം, ഡോ.എ ൽ.വി. ബിപിൻ ലാൽ എന്നിവർ പ്രസംഗിക്കും.