വെഞ്ഞാറമൂട്: വാമനപുരം എം.എൽ.എ ഡി.കെ. മുരളിയുടെ 2020-21 ആസ്തി വികസന പദ്ധതി പ്രകാരം ഏഴ് വികസന പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ മാന്തുരുത്തി ടി.കെ.എം. എൽ.പി. സ്കൂൾ പാചകപ്പുര നിർമ്മാണം 10 ലക്ഷം രൂപ, നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ആറ്റുകടവ് തോട് സംരക്ഷണ ഭിത്തി നിർമ്മാണം 20 ലക്ഷം, ആനാട് ഗ്രാമപഞ്ചായത്തിലെ പണ്ടാരക്കോണം-മെത്തോട് റോഡ് നിർമ്മാണം 15 ലക്ഷം, പനവൂർ ഗ്രാമപ‌ഞ്ചായത്തിലെ ആറ്റിൻപുറം മലയടി പാലം നിർമ്മാണം 15 ലക്ഷം, പനവൂർ ക്രിസ്ത്യൻകോണം റോഡ് നിർമ്മാണം 15 ലക്ഷം, വാമനപുരം ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ നഗർ അയണിക്കോണം മീതൂർ റോഡ് നിർമ്മാണത്തിന് 25 ലക്ഷം രൂപയും അനുവദിച്ചതായി ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു.