d

എഴുകോൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചയാളെ എഴുകോൺ പൊലീസ് പിടികൂടി. കോട്ടോക്കുന്ന് സ്വദേശിനിയായ 16 വയസുള്ള പെൺകുട്ടിയെ ഉപദ്രവിച്ച പത്തനാപുരം പുന്നല ചാച്ചിപ്പുന്ന തച്ചക്കോട് കാരിക്കോട് ചതുപ്പിൽ വീട്ടിൽ മണികണ്ഠനാണ് (30) പിടിയിലായത്. പെൺകുട്ടിയുടെ വീടിന് സമീപമുള്ള ഇഷ്ടിക കമ്പനിയിൽ തൊഴിലാളിയാണ് മണികണ്ഠൻ. 11 ന് വൈകിട്ട് 6.30നാണ് സംഭവം. വീടിന് മുന്നിലെ റോഡിലൂടെ പോവുകയായിരുന്ന പെൺകുട്ടിയെ പ്രതി കടന്ന് പിടിക്കുകയായിരുന്നു. പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും പരാതിയിലാണ്‌ എഴുകോൺ എസ്.ഐ ബാബുക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.