sec

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്ന വിവാദ റൂൾസ് ഒഫ് ബിസിനസ് ഭേദഗതി നീക്കം പൂർണമായി ഉപേക്ഷിക്കേണ്ടെന്ന് സർക്കാർ നിലപാട് സ്വീകരിച്ചതായി സൂചന. വിവാദ ഭാഗങ്ങളിൽ മാറ്റം വരുത്തി മന്ത്രിസഭാ ഉപസമിതി നൽകുന്ന ഭേദഗതി നിർദ്ദേശത്തിന്റെ കരട് ഗവർണർക്ക് അയച്ചേക്കും. ഭേദഗതിയെ എതിർക്കുന്ന സി.പി.ഐ ഉൾപ്പെടെ ഘടകകക്ഷികളുടെ ആശങ്കകൾ അതിനു മുൻപ് ചർച്ചകളിലൂടെ പരിഹരിക്കാനാണ് ആലോചന.

അടിയന്തര ഘട്ടങ്ങളിൽ സർക്കാർ ചട്ടങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ മറികടക്കുകയാണ് ചട്ട ഭേദഗതിക്ക് പറയുന്ന ന്യായം. 2018- ലെ പ്രളയകാലത്ത് പുനർനിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും വിദേശസഹായം സ്വീകരിക്കുന്നതിൽ തീരുമാനമെടുക്കാനും നടപടിക്രമങ്ങൾ തടസ്സമായിരുന്നു. ധനം, റവന്യൂ ഉൾപ്പെടെ വിവിധ വകുപ്പുകളുടെ തടസ്സവാദങ്ങൾ മറികടന്ന്, വകുപ്പു സെക്രട്ടറിമാരുടെ സഹായത്തോടെ കാര്യങ്ങളിൽ തീർപ്പുണ്ടാക്കാൻ മുഖ്യമന്ത്രിക്ക് നേരിട്ട് അധികാരം നൽകുന്നതാണ് നി‌ർദിഷ്ട ഭേദഗതി. വകുപ്പു മന്ത്രിമാരുടെ അധികാരം കവരുന്നതാണ് ഭേദഗതിയെന്നതാണ് പ്രധാന ആക്ഷേപം.

പത്ത് ചട്ടങ്ങളിൽ

ഭേദഗതി ശുപാർശ

സംസ്ഥാന ഭരണനിർവഹണത്തിനുള്ള റൂൾസ് ഒഫ് ബിസിനസിലെ 60 ചട്ടങ്ങളിൽ, മുഖ്യമന്ത്രിക്ക് കൂടുതൽ സ്വതന്ത്ര്യമെടുക്കാൻ തടസ്സമാകുന്ന 19 ചട്ടങ്ങളാണ് സെക്രട്ടറിതല സമിതി കണ്ടെത്തി ഭേദഗതിക്ക് ശുപാർശ ചെയ്തത്. അന്താരാഷ്ട്ര കൺസൾട്ടൻസി സ്ഥാപനങ്ങളുടെ സഹായം സ്വീകരിക്കുന്നതിലെ ആക്ഷേപങ്ങൾ, ചട്ടം ഭേദഗതി ചെയ്ത് മറികടക്കാനാകും. ചട്ടങ്ങളിൽ കാലാനുസൃത മാറ്റം വേണമെന്നത്, സെക്രട്ടറിതല സമിതിയിൽ അംഗമായിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ നിർദ്ദേശമായിരുന്നു.

പ്രധാന നിർദ്ദേശങ്ങൾ

 എല്ലാ ഫയലും മന്ത്രിമാരെ കാണിക്കേണ്ടതില്ല, സെക്രട്ടറിമാർക്ക് തീരുമാനിക്കാം

 അത്യാവശ്യഘട്ടങ്ങളിൽ ചട്ടം മറികടന്നും മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാം

 റൂൾസ് ഒഫ് ബിസിനസ് ഭേദഗതി ഗവർണർ അംഗീകരിക്കേണ്ടതില്ല. ഇതിന് പ്രത്യേക ഷെഡ്യൂൾ ഉൾപ്പെടുത്തും

 കാബിനറ്റ് തീരുമാനങ്ങൾ മന്ത്രിമാരെ അറിയിക്കാതെ മുഖ്യമന്ത്രിക്ക് തിരുത്താം

 പി.എസ്.സി പോലുള്ള സാറ്റ്യൂട്ടറി സ്ഥാപനങ്ങളിലെ നിയമങ്ങൾ ഗവർണർക്കു പകരം മുഖ്യമന്ത്രിക്ക് നടത്താം

 സുപ്രധാന ഫയലുകളുടെ രത്നച്ചുരുക്കം എല്ലാ മന്ത്രിമാരെയും അറിയിക്കുന്ന നടപടി ഒഴിവാക്കണം.

 അച്ചടക്ക, നിയമനടപടികളിൽ മന്ത്രിമാർക്കു പകരം സെക്രട്ടറിമാർക്ക് പൂർണ്ണാധികാരം

 സെക്രട്ടറിമാരുടെ ഉപസമിതിക്ക് മന്ത്രിമാരെയും വിളിച്ചുവരുത്താം.

റൂൾസ് ഒഫ് ബിസിനസ്

ചീഫ് സെക്രട്ടറി മുതൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വരെയുള്ള 44 വകുപ്പുകളുടെ ഭരണനിർവവഹണത്തിനായി, ഭരണഘടനയുടെ ചട്ടം 166(3) അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് റൂൾസ് ഒഫ് ബിസിനസ്. ഗവർണറാണ് അധികാരി. ഇതിലെ മാറ്റങ്ങൾക്കനുസരിച്ച് കേരള ഗവ.സെക്രട്ടേറിയറ്റ് ഇൻസ്ട്രക്ഷൻ, കേരള സെക്രട്ടേറിയറ്റ് മാനുവൽ എന്നിവയും തിരുത്തേണ്ടതുണ്ട്.

നീക്കത്തിന്റെ നാൾവഴി

 അവസാന ഭേദഗതി മുഖ്യമന്ത്രി എ.കെ.ആന്റണി 2002 ൽ

 ആഭ്യന്തരസെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടറിതല സമിതി 2018 ഡിസംബർ 28

 സെക്രട്ടറിതല റിപ്പോർട്ട് സമർപ്പിച്ചത് 2019 ആഗസ്റ്റ് 24

 മന്ത്രിസഭ പരിഗണിച്ച് ഉപസമിതിക്കു വിട്ടത് 2020 ആഗസ്റ്റ് 26

സി.​പി.ഐ
എ​തി​ർ​പ്പ്
ക​ടു​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ധി​കാ​രം​ ​മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ ​റൂ​ൾ​ ​ഒ​ഫ് ​ബി​സി​ന​സ് ​ച​ട്ട​ ​ഭേ​ദ​ഗ​തി​യി​ലെ​ ​എ​തി​ർ​പ്പ് ​സി.​പി.​ഐ​ ​ക​ടു​പ്പി​ക്കും.​ ​റ​വ​ന്യു​ ​മ​ന്ത്രി​ ​ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​ത​ന്നെ​ ​ഇ​ക്കാ​ര്യ​ത്തി​ലെ​ ​അ​തൃ​പ്തി​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​അ​തേ​സ​മ​യം,​ ​മ​ന്ത്രി​മാ​ർ​ ​നേ​രി​ട്ട് ​രം​ഗ​ത്തെ​ത്തു​ന്ന​തി​നു​ ​പ​ക​രം​ ​പാ​ർ​ട്ടി​ ​ത​ന്നെ​ ​ഉ​ചി​ത​വേ​ദി​ക​ളി​ൽ​ ​എ​തി​ർ​പ്പ് ​ഉ​ന്ന​യി​ക്കു​മെ​ന്നാ​ണ് ​സി.​പി.​ഐ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.
നേ​ര​ത്തെ​ ​റ​വ​ന്യു​ ​വ​കു​പ്പി​ന്റെ​ ​അ​ധി​കാ​രം​ ​ക​വ​രു​ന്ന​ ​നീ​ക്ക​ങ്ങ​ളെ​ ​സി.​പി.​ഐ​ ​എ​തി​ർ​ത്തി​രു​ന്നു.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​രു​ടെ​ ​നി​യ​ന്ത്ര​ണം​ ​റ​വ​ന്യു​ ​മ​ന്ത്രി​ക്കു​ ​കീ​ഴി​ലു​ള്ള​ ​ലാ​ൻ​ഡ​‌് ​റ​വ​ന്യു​ ​ക​മ്മി​ഷ​ണ​ർ​ക്കാ​ണെ​ന്നി​രി​ക്കെ,​ ​ക​ള​ക്ട​ർ​മാ​രെ​ ​ജി​ല്ലാ​ ​വി​ക​സ​ന​ ​ക​മ്മി​ഷ​ണ​ർ​മാ​രാ​യി​ ​നി​യോ​ഗി​ക്കു​ന്ന​ ​നീ​ക്ക​മാ​ണ് ​പാ​ർ​ട്ടി​യെ​ ​ചൊ​ടി​പ്പി​ച്ച​ത്.​ ​ഘ​ട​ക​ക​ക്ഷി​യാ​യ​ ​ജ​ന​താ​ദ​ളി​നും​ ​റൂ​ൾ​സ് ​ഒ​ഫ് ​ബി​സി​ന​സ് ​ഭേ​ദ​ഗ​തി​ ​നീ​ക്ക​ത്തി​ൽ​ ​എ​തി​ർ​പ്പു​ണ്ട്.