
തലസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരായവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. 8764 പേർക്കു കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ 3,03,896 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായത്. മരിച്ചവരും
രോഗമുക്തരും ഉൾപ്പെടെയാണിത്. നിലവിൽ ചികിത്സയിലുള്ളവർ 95,407പേരാണ്.
പുതിയ രോഗികളിൽ 8039 പേർ
സമ്പർക്കരോഗികളാണ്. 528 പേരുടെ ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ഇന്നലെ 7723 പേർ രോഗമുക്തരായി.
24 മണിക്കൂറിനിടെ 48,253 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി 18.16 ആയി ഉയർന്നു. നൂറു പേരിൽ 18പേർ രോഗികളാകുന്നു. 21 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്ത് രോഗവ്യാപനത്തിൽ കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ചികിത്സയിലുള്ളവർ 95,407
രോഗമുക്തർ 2,07,357
ആകെ മരണം 1046