
തിരുവനന്തപുരം: കൊവിഡ് മൂലം എഴുതാൻ കഴിയാത്തവർക്കായി ഇന്ന് നടത്തുന്ന നീറ്റ് പരീക്ഷയിൽ കേരളത്തിൽ എഴുതുന്നത് വെറും മൂന്ന് പേർ. ആലപ്പുഴ, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിലാണ് ഓരോ വിദ്യാർത്ഥികൾ എഴുതുന്നത്. ആലപ്പുഴയിൽ മാതാ സീനിയർ സെക്കൻഡറി സ്കൂളിലും കോട്ടയത്തും കണ്ണൂരിലും ചിന്മയാ വിദ്യാലയത്തിലുമാണ് സെന്ററുകൾ. പത്ത് പേർ രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും മറ്റുള്ളവർ പിൻമാറുകയായിരുന്നു.
ഉച്ചയ്ക്ക് 2 മുതൽ 5 വരെയാണ് പരീക്ഷ. മൂന്ന് സ്കൂളിലും ഓരോ ഹാൾ ഇതിനായി അണുവിമുക്തമാക്കിയിട്ടുണ്ട്. ചോദ്യ പേപ്പർ ഇന്നലെ എത്തി ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലകളിലെ ചുമതലപ്പെട്ട കോ-ഓർഡിനേറ്റർമാർ ഇന്ന് ഉച്ചയ്ക്ക് ബാങ്കുകളിൽ നിന്ന് ചോദ്യപേപ്പർ സ്കൂളുകളിൽ കൊണ്ടുവരും.
എൻജിനിയറിംഗ്, ഫാർമസി ഇ.ഡബ്യു എസ് ലിസ്റ്റായി
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ പ്രവേശനത്തിനുള്ള ഇ.ഡബ്യു.എസ് കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ 0471-2525300
ബിടെക് ലാറ്ററൽ എൻട്രിക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: എൻജിനിയറിംഗ് കോളേജുകളിൽ ബിടെക് ലാറ്ററൽ എൻട്രി കോഴ്സിലേക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്ര് തയ്യാറാക്കുക. ഇന്ന് പകൽ രണ്ടുമുതൽ അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ- 0471 2525300