rishi-palpu

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിക്കാൻ മുസ്ലിംലീഗിന് യോഗ്യതയില്ലെന്ന് ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു പറഞ്ഞു. കാലിക്കറ്റ് യൂണിവാഴ്സിറ്റിയിലടക്കം വൈസ് ചാൻസലർ നിയമനത്തിൽ സമ്മർദ്ദ തന്ത്രവുമായി രംഗത്തിറങ്ങാറുള്ള പാർട്ടിയാണ് മുസ്ലിംലീഗ്. ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി ഗുരുവിന്റെ ദർശനങ്ങൾ ആഴത്തിൽ പഠിച്ചയാൾ വരണമെന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെതിരെ രംഗത്ത് വന്ന മുസ്ലിംലീഗിന്റെ സമീപനം, തികഞ്ഞ വർഗീയത മാത്രമായേ കാണാനാകൂ. മുഴുവൻ ശ്രീനാരായണീയരുടേയും നിലപാടാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്.