party

വെഞ്ഞാറമൂട് :ജില്ലാ പഞ്ചായത്തംഗം ഉൾപ്പടെ ഇരുനൂറോളം കുടുംബങ്ങൾ സി.പി.ഐ വിട്ട് സി.പി.എമ്മിൽ ചേർന്നു.മാണിക്കൽ പഞ്ചായത്തിലെ സി.പി.ഐയുടെ ജില്ലാ,മണ്ഡലം,ലോക്കൽ,ബ്രാഞ്ച് തലങ്ങളിൽ പ്രവർത്തിക്കുന്ന 140 മെമ്പർമാരും 200 ഓളം കുടുംബാംഗങ്ങളുമാണ് സി.പി.എമ്മിൽ ചേർന്നത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്ലാക്കീഴ് നടന്ന യോഗത്തിൽ ഡി .കെ മുരളി എം.എൽ.എ പ്രവർത്തകരെ സ്വീകരിച്ചു. ഏരിയാ സെക്രട്ടറി ഇ.എ.സലിം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം പി.ബിജു,കെ.മീരാൻ,എം.എസ്. രാജു,ജി.രാജേന്ദ്രൻ,ആർ.അനിൽ,എൻ.തങ്കപ്പൻ നായർ,എസ്. എം.റാസി,സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.