dd

കാസർകോട്: ഉദുമ പാക്യാരയിൽ കടയുടെ പൂട്ടുതകർത്ത് പണം കവർന്നു. പാക്യാരയിലെ നൗഷാദും മറ്റൊരാളും ചേർന്ന് നടത്തുന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. കടയ്ക്കകത്ത് ബാഗിൽ സൂക്ഷിച്ചിരുന്ന 3000 രൂപയാണ് മോഷണം പോയത്. സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. നൗഷാദ് ഇന്നലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി.