ddd

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 26 ലക്ഷം രൂപ വിലവരുന്ന 531 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫ് മൊയ്തീൻ പിടിയിലായി. ഇന്ന് പുലർച്ചെ 1.10 ന് നെടുമ്പാശേരിയിലെത്തിയ ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു അഷറഫ്. ഇയാൾ സ്വർണകടത്ത് സംഘത്തിന്റെ കരിയറാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായിവിശദമായി ചോദ്യം ചെയ്ത് വരുന്നു.