
തളിപ്പറമ്പ്: കാർത്തികപുരത്തെ ഭർത്തൃമതിയായ 24 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിലായി. നെല്ലിപ്പാറ സ്വദേശി ബിജോയി ജോസഫിനെയാണ് ഡിവൈ.എസ്.പി രത്നകുമാർ പിടികൂടിയത്. രണ്ടാം പ്രതിയായ പ്രകാശ് കുര്യനെ ആദ്യം പിടികൂടിയിരുന്നു. യുവതിയുമായി മൊബൈൽ ഫോണിൽ പ്രതികൾ പരിചയപ്പെടുകയായിരുന്നു. നെല്ലിപ്പാറയിലെ ഒരു വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.