swapna

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് വിജിലൻസിന് കൈമാറാൻ സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ ഡി.ജി.പിക്ക് ശുപാർശ നൽകി. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ ചുമതലയിലുള്ള കേസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ല.സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും കസ്റ്റഡിയിൽ കിട്ടിയില്ല. രണ്ടും മൂന്നും പ്രതികളായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെയും (പി.ഡബ്ലിയു.സി) വിഷൻ ടെക്‌നോളജിയുടെയും പ്രതിനിധികൾ ഹാജരായിട്ടുമില്ല. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അവർ ഹാജരാകാതിരുന്നത്. സ്വപ്ന ഉൾപ്പെട്ടിരുന്ന സ്‌പേസ് പാർക്ക് പദ്ധതിയുടെ ചുമതലയുള്ള കേരള ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡിയാണു പരാതി നൽകിയത്. സ്വപ്നയെ ശുപാർശ ചെയ്തതിനാണു പി.ഡബ്ലിയു.സിയെയും വിഷൻ ടെക്‌നോളജിയെയും പ്രതിയാക്കിയത്.